കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിതാ മുഖര്‍ജി തട്ടിപ്പിനായി മൂന്ന് കടലാസ് കമ്പനികളുടെ പേര് ഉപയോഗിച്ചതായി ഇ.ഡിയുടെ കണ്ടെത്തല്‍. കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അവകാശവാദം.സിംബയോസിസ് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രി എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഇച്ഛേ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍. പാര്‍ഥ ചാറ്റര്‍ജിയുമായുള്ള അടുപ്പം തുടങ്ങിയശേഷമാണ് അര്‍പിത ഈ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്. സിംബയോസിസ് മര്‍ച്ചന്റ്സ്് പ്രൈവറ്റ് ലിമിറ്റഡ് മൊത്തവ്യാപാര കമ്പിയാണെന്നാണു രേഖകളിലുള്ളത്. ഇച്ഛേ എന്റര്‍ടൈന്‍മെന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെട്ടിടം ഒരു കല്യാണ മണ്ഡപമാണ്. ഇവിടെ കമ്പിനിയുടെ ഒരു ബോര്‍ഡുപോലുമില്ല. കൊല്‍ക്കത്ത നഗരസഭയുടെ രേഖപ്രകാരം ഈ കെട്ടിടം കൃഷ്ണ ഗോപാല്‍ കറിന്റേതാണ്. ഇവിടെ ഇച്ഛേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദം കര്‍ തള്ളി. അര്‍പിതയുടെ പേരിലുള്ള കൂടുതല്‍ ഫല്‍റ്റുകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ ഇ.ഡി.ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തിനികേതനിലെ ഭൂമി ഇപ്പോള്‍ അര്‍പിതയുടെ പേരിലാണെങ്കിലും ആദ്യം വാങ്ങിയത് അര്‍പിതയും പാര്‍ഥയും ചേര്‍ന്നാണ്.
അര്‍പിതാ മുഖര്‍ജി തട്ടിപ്പിനായി മൂന്ന് കടലാസ് കമ്പനികളുടെ പേര് ഉപയോഗിച്ചതായി കണ്ടെത്തല്‍
