കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പ്ലെക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സ്പീക്കറുടെ നിര്‍ദേശാനുസരണം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയെ അറിയിച്ചത്. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. നടപടി പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കാന്‍ പാടില്ലെന്നും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →