പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിനു സമീപം കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. ഒരു സ്ത്രീയും പുരുഷനും ആണ് മരിച്ചത്. രണ്ട് സ്ത്രീകളും, ഒരു പുരുഷനും അടക്കം മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു ബസ്സിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ടു പോകുന്നതിനിടെയാണ് KL-01-AJ-2102 മാരുതി ആൾട്ടോ കാർ അപകടത്തിൽപ്പെട്ടത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ ഒഴുകി മുന്നോട്ടുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമനസേന എത്തിയാണ് കാർ കരയ്ക്ക് എത്തിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്.
പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം
