ബഫർസോൺ പ്രഖ്യാപനത്തിനെതിരെ പ​തി​നാ​യി​രം പേ​ർ പങ്കെടുക്കുന്ന ജ​ന​കീ​യ മ​നു​ഷ്യ​മ​തി​ൽ

കോ​ഴി​ക്കോ​ട്: ക​രു​ത​ൽ മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ 2022 ജൂലൈ 30 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ജ​ന​കീ​യ മ​നു​ഷ്യ​മ​തി​ൽ. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി മു​ത​ൽ ച​ക്കി​ട്ട​പ്പാ​റ വ​രെ​യാ​ണ് മ​തി​ൽ തീ​ർക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​തി​ലി​ൽ പ​തി​നാ​യി​രം പേ​ർ അ​ണി​നി​ര​ക്കും.

2022 ജൂ​ൺ മൂ​ന്നി​ൻറെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം വ​നാ​തി​ർത്തി​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ വ​ന്നാ​ൽ മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ സ​മീ​പ പ്ര​ദേ​ശ​മാ​യ ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​ത്തി​ലെ ച​ക്കി​ട്ട​പ്പാ​റ, ചെ​മ്ബ​നോ​ട എ​ന്നീ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​വ​ൻ ബ​ഫ​ർ സോ​ണി​ലാ​വും. കൃ​ഷി​ചെ​യ്ത് രേ​ഖ​ക​ളോ​ടെ കൈ​വ​ശം വെ​ക്കു​ന്ന സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →