വെങ്കി അറ്റ്‍ലൂരി സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് ധനുഷ് സംയുക്ത മേനോൻ എന്നിവർ നായിക നായകൻമാരാവുന്ന ചിത്രമാണ് വാത്തി.ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത് .ഫൈറ്റ് സീനുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
ബാല മുരുകന്‍ കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകന്‍. ദിനേഷ് കൃഷ്‍ണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.