കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. പ്രശ്നങ്ങൾ ഉണ്ടായ ആളുകൾക്കൊപ്പം ആണ് താനും. തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും ആർ ബിന്ദു പറഞ്ഞു.

ഈ പണം കൊണ്ട് പ്രത്യേക പാക്കേജ് ഉണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. ബാങ്കിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. 28/07/22 വ്യാഴാഴ്ച താൻ നടത്തിയ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. തന്റെ മണ്ഡലത്തിലെ വിഷയമായതുകൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത്. നിക്ഷേപകർക്ക് ഒപ്പമാണ് താനെന്നും ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപം ഉയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിനു പണം നൽകിയെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവന വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു.28/07/22 വ്യാഴാഴ്ച തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ.ബിന്ദു പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →