അര്‍പിതയുടെ വീട്ടില്‍നിന്ന് അഴിമതി സംബന്ധിച്ച ഡയറി കണ്ടെടുത്തു

കൊല്‍ക്കത്ത: അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ ഡയറി കണ്ടെടുത്തു.

ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറി ലഭിച്ചത്.അധ്യാപക നിയമന അഴിമതിക്കേസില്‍ വെളിച്ചം വിശുന്ന ഓട്ടേറെ വിവരങ്ങള്‍ 40 പേജുകളിലായുണ്ടെന്ന് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തന്റെ വീട്ടില്‍ നിന്ന് പിടികൂടിയ പണം കൈക്കൂലി പണമാണെന്നു ചോദ്യം ചെയ്യലില്‍ അര്‍പിത സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അര്‍പിതമുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 21 കോടി രൂപയും ഒരു കോടിയിലധികം രൂപയുടെ ആഭരണങ്ങളും 20 മൊെബെല്‍ ഫോണുകളും കണ്ടെടുത്തിരുന്നു. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.ഇതിനു പിന്നാലെ പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പിത മുഖര്‍ജിയേയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരെയും 10 ദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയില്‍ വിട്ട് കൊല്‍ക്കത്ത കോടതി ഉത്തരവായിരുന്നു.

പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു ചാറ്റര്‍ജിയുടെ അറസ്റ്റ്. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറികൂടിയായ പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന കാലത്താണ് അധ്യാപക നിയമന അഴിമതി അരങ്ങേറിയത്.

കൊല്‍ക്കത്തയുടെ ഹൃദയഭാഗമായ ഡയമണ്ട് സിറ്റിയിലെ മൂന്നു ഫല്‍റ്റുകള്‍ ഉള്‍പ്പടെ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് കണക്കില്‍പ്പെടാത്ത ഒട്ടനവധി സ്വത്തുണ്ടെന്നാണ് വിവരം.അതിനിടെ, കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ എം.എല്‍.എ. മണിക് ഭട്ടാചാര്യയോട് ഇന്ന് ഉച്ചയ്ക്കു 12 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടു.ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ പ്രസിഡന്റാണ് ഭട്ടാചാര്യ. ഇയാളുടെ വസതിയിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →