കെ.എസ്.ആര്‍.ടി.സി. സര്‍ക്കാര്‍ ഏറ്റെടുക്കണം: ജീവനക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ കീഴിലുള്ള പ്രവര്‍ത്തനമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി വിവിധ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കമ്പനിയെ കരകയറ്റാന്‍ സഹായിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും പി എഫും ഉള്‍പ്പെടെയുളളവ നല്‍കുന്നതിനു കെ.എസ്.ആര്‍.ടി.സി ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →