ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം. കിസാൻ സഭ ജാഥ

ഇടുക്കി: ബഫർ സോണിൽ നിന്നും ജനവാസ മേഖലയേയും തോട്ടങ്ങളേയും ഒഴിവാക്കുക, ഇതിന് കേന്ദ്ര ഗവണ്മെന്റ് നടപടി സ്വീകരിക്കുക, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രങ്ങൾ അവസാനിപ്പിക്കുക, പരിഹരിക്കാൻ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക, ഏലത്തിന്റെ വില തകർച്ച തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 22-ാം തീയതി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവൺമെന്റ് ഓഫീസുകൾക്കു മുമ്പിൽ അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന സമര പ്രചരണ ജാഥ ജില്ലയിൽ പര്യടനം നടത്തി. 18-ാം തീയതി കുമളിയിൽ ഇ.എസ്.ബിജിമോൾ എക്സ് എം.എൽ.എ ഉൽഘാടനം ചെയ്തു. 20-ാം തീയതി ഉപ്പുതറയിൽ സമാപിച്ചു. കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് ജാഥയ്ക്ക് നേതൃത്വം നൽകി.പി.കെ. സദാശിവൻ വൈസ് ക്യാപ്റ്റനും റ്റി.സി. കുര്യൻ ഡയറക്ടറും സിജി ചാക്കോ , ഐ. ശശിധരൻ രാജൂ വർഗീസ് എന്നിവർ സ്ഥിരം ജാഥാംഗങ്ങളുമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →