
കിസാന്‍സഭ ദേശീയസമ്മേളനത്തിനു തൃശൂരില്‍ തുടക്കം
തൃശൂര്‍: അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയസമ്മേളനത്തിനു സാംസ്‌കാരിക നഗരിയില്‍ ഉജ്വല തുടക്കം. കര്‍ഷകരെ ദ്രോഹിക്കുകയും കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയുമാണ് മോദി സര്‍ക്കാരെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍സഭാ ദേശീയ അധ്യക്ഷനുമായ അശോക് ധാവ്‌ളെ. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ അഞ്ഞൂറിലധികം കര്‍ഷകസംഘടനകളെ അണിനിരത്തി കിസാന്‍മോര്‍ച്ച നടത്തിയ …