കട്ടപ്പന: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിൽ. ഷിഹാബ് (42) ആണ് അറസ്റ്റിലായത്. വേഴക്കൊമ്ബിൽ ഫിലിപ്പോസി (മോനച്ചൻ- 58)ന്റെ മരണത്തിലാണ് അറസ്റ്റ്
2022 മേയ് 29ന് കട്ടപ്പന പാറക്കടവിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കടവ് ജങ്ഷനിൽ നിന്ന് ബൈപാസ് റോഡിലേക്ക് തിരിയാൻ ഇൻഡിക്കേറ്ററിട്ട് കാത്തുനിന്ന ഫിലിപ്പോസിന്റെ സ്കൂട്ടറിലേക്ക് മദ്യലഹരിയിൽ ഷിഹാബ് ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ ഫിലിപ്പോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.

