സാറ്റർഡെ നൈറ്റ്സ് – റോഷൻ ആൻഡ്രൂസ്, നിവിൻ പോളി ചിത്രം

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി എടുക്കുന്ന ചിത്രമാണ് സാറ്റർഡെ നൈറ്റ്സ് . അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനിച്ചു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുബായ്‌, ബെംഗളൂര്‍, മൈസൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തില്‍ പ്രധന വേഷങ്ങളിലുണ്ട്. നവീന്‍ ഭാസ്‍കറാണ് തിരക്കഥ ഒരുക്കുന്നത്. ആര്‍. ദിവാകരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം