സാംബ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി.12 മിനിറ്റോളം പ്രദേശത്ത് പറന്നതായി അധികൃതർ

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സാംബ അന്താരാഷ്ട്ര അതിർത്തിയിലാണ് ഡ്രോൺ പറന്നത്. സുരക്ഷ സേന ജൂലൈ 16 ന് രാത്രിയോടെ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. മങ്കു ചക്കിലെ പ്രദേശവാസികളും ഡ്രോൺ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷ സേനയുടെ ഡ്രോണും തിരച്ചിലിനായി പ്രവർത്തിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമ അതിർത്തിയിൽ ഡ്രോണുകൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാംബയിലാണ് അവസാനമായി ഡ്രോൺ കണ്ടെത്തിയത്. സാംബ ജില്ലയിൽ രജ്പുര പ്രദേശത്തായിരുന്നു സംഭവം. ജൂലൈയിൽ മാത്രം കണ്ടെത്തിയ രണ്ടാമത്തെ ഡ്രോൺ ആയിരുന്നു അത്. 12 മിനിറ്റോളം പ്രദേശത്ത് പറന്നതായി അധികൃതർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം