നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

പാലക്കാട്: നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസ്. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റത്തിനാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തിരിക്കുന്നത്.. അഞ്ച് വർഷം മുൻപ് നടന്ന സംഭവമാണ് കേസിനാസ്പദമായത്.

2017 ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകി എന്നാണ് റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റി എന്നാണ് ബാബുരാജിനും വാണി വിശ്വനാഥിനും എതിരെയുള്ള പരാതി. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയത് എന്നാണ് പറയുന്നത്.

സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട് എന്ന് റിയാസ് പരാതിയിൽ ആരോപിക്കുന്നു. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →