കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെ കെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാർ ചേർന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു