മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ

ടെ​​​ഹ​​​റാ​​​ൻ: ഹി​​​ജാ​​​ബി​​​നെ​​​തി​​​രേ ഹാ​​​ഷ് ടാ​​​ഗ് മു​​​ന്നേ​​​റ്റ​​​വുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ നിരവ​​​ധി സ്ത്രീ​​​ക​​​ൾ 2022 ജൂലൈ 12 ചൊ​​​വ്വാ​​​ഴ്ച നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്.

ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഹാ​​​ഷ് ടാ​​​ഗാ​​​ണി​​​ത് ഇ​​​പ്പോ​​​ൾ. ജൂ​​​ലൈ 12 ഹി​​​ജാ​​​ബി​​​നും ചാ​​​രി​​​ത്ര്യ​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ദി​​​ന​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. ടെ​​​ഹ​​​റാ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച ഒ​​​രു ‘ചാ​​​രി​​​ത്ര്യ​​​സ​​​മ്മേ​​​ള​​​നം’ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച ഭ​​​ര​​​ണ​​​കൂ​​​ടം ഹി​​​ജാ​​​ബ് ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ജൂ​​​ലൈ ആ​​​ദ്യം മ​​​ഷാ​​​ദ് പ​​​ട്ട​​​ണ​​​ത്തി​​​ലെ മെ​​​ട്രോ​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നും ബാ​​​ങ്കു​​​ക​​​ളി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും ഹി​​​ജാ​​​ബ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​റാ​​​നി​​​ലെ മെ​​​ല്ലാ​​​റ്റ് ബാ​​​ങ്ക്, വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​ർ ഹൈ​​​ഹീ​​​ൽ​​​ഡ് ചെ​​​രി​​​പ്പു​​​ക​​​ളോ ലെ​​​ഗ്ഗി​​​ൻ​​​സോ ധ​​​രി​​​ക്കു​​​ന്ന​​​തും വി​​​ല​​​ക്കി​​​യി​​​രു​​​ന്നു. പു​​​രു​​​ഷ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്ക് സ്ത്രീ​​​ക​​​ളാ​​​യ അ​​​സി​​​സ്റ്റ​​​ന്റു​​​മാ​​​രും പാ​​​ടി​​​ല്ല. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഹി​​​ജാ​​​ബ് ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ സ്ത്രീ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്.

“നാ​​​ളെ മു​​​ത​​​ൽ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ ഹി​​​ജാ​​​ബ് ഉ​​​പേ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു മ​​​ത​​​പു​​​രോ​​​ഹി​​​ത​​​ന്മാ​​​രു​​​ടെ ഭ​​​ര​​​ണം ത​​​ക​​​ർ​​​ക്കും. ഇ​​​താ​​​ണ് വ​​​നി​​​താ​​​ വി​​​പ്ല​​​വം. ഹി​​​ജാ​​​ബ് ധ​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​റാ​​​നി​​​ൽ കു​​​റ്റ​​​മാ​​​ണ്. പു​​​രു​​​ഷ​​​ന്മാ​​​രും ത​​​ങ്ങ​​​ളോ​​​ടു ചേ​​​രും” – ഇ​​​റാ​​​നി​​​യ​​​ൻ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക മാ​​​സി അ​​​ലീ​​​ന​​​യാ​​​ദ് ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. “എ​​​ന്താ​​​ണ് ധ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ഞാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കും. അ​​​തി​​​ൻറെ പേ​​​രി​​​ൽ എ​​​ന്നെ തു​​​റു​​​ങ്കി​​​ല​​​ട​​​യ്ക്കാ​​​ൻ പാ​​​ടി​​​ല്ല”- മ​​​റ്റൊ​​​രാ​​​ൾ എ​​​ഴു​​​തി.

1979ലെ ​​​ഇ​​​സ്ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഒ​​​ന്പ​​​തു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഹി​​​ജാ​​​ബ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ​​​യോ പി​​​ഴ​​​യോ ല​​​ഭി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. 2018 മു​​​ത​​​ൽ രാ​​​ജ്യ​​​ത്ത് സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നുണ്ട്. പ​​​ര​​​സ്യ​​​മാ​​​യി ഹി​​​ജാ​​​ബ് ഊ​​​രി വീ​​​ശു​​​ന്ന വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു 2018ൽ ​​​വി​​​ദാ മൊ​​​വാ​​​ഹെ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഹി​​​ജാ​​​ബ് എ​​​ടു​​​ത്തു​​​മാ​​​റ്റു​​​ന്ന വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് 10 വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്ന് 2019 മു​​​ത​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →