ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ സർവീസിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണ് തീരുമാനം. കേന്ദ്രസർക്കാർ നിയമങ്ങൾക്ക് അനുസൃതമായി ഇത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും.

വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കിൽ, അതായത് ഒരു തസ്തികയിൽ നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നപക്ഷം അത്തരം തസ്തികകളിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും.

അത്തരത്തിൽ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകൾ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തുന്നതിനായി ഫംഗ്ഷണൽ അസസ്മെന്റ് നടത്തി എക്സ്പർട് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകാനും തീരുമാനിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →