മുൻ ഡിജിപി ആർ.ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി പീ‍ഡിപ്പിച്ച കേസിന്റെ വിചാരണ പൂർത്തിയാകും മുൻപേ നടൻ ദിലീപ് കുറ്റക്കാരനല്ലെന്നും കേസിലെ തെളിവായ ചിത്രം പൊലീസ് കൃത്രിമമായി തയാറാക്കിയതാണെന്നുമുള്ള മുൻ ഡിജിപി ആർ.ശ്രീലേഖയുടെ അഭിപ്രായപ്രകടനം നടപടി വിളിച്ചു വരുത്തുന്നതാണെന്ന് നിയമവിദഗ്ധർ.

കേസിലെ പ്രതികളായ ദിലീപും പൾസർ സുനിയും തമ്മിൽ അടുപ്പമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ ചിത്രം ഫോട്ടേഷോപ്പിൽ കൃത്രിമമായി തയാറാക്കിയതാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നോടു സമ്മതിച്ചതായി ശ്രീലേഖ തന്റെ യുട്യൂബ് ചാനലിൽ വെളിപ്പെടുത്തിയിരുന്നു.

ദിലീപിനെതിരെ തുടരന്വേഷണം നടക്കുന്ന കേസിൽ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിനു നിയമോപദേശം ലഭിച്ചു. ശ്രീലേഖയെ സാക്ഷിയാക്കി വിസ്തരിക്കാൻ പ്രതിഭാഗത്തും ആലോചന തുടങ്ങി. നിയമവശങ്ങൾ പരിശോധിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →