മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പകേസിൽ കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും

ദില്ലി: മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡ‍ി. പ്രതികളുടെ 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി. മലപ്പുറം സ്വദേശിയാണ് കേസിലെ പ്രധാന പ്രതി.

അതേസമയം ഇഡി പുതുതായി കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും ഉൾപ്പെടുന്നുണ്ട്. പ്രധാനപ്രതി നിഷാദ് കിളിയിടുക്കിലിന്റെയും ഹാസിഫിന്റെയും ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ ഫ്ലൈവിത്ത്മീ മൊബൈൽ എൽഎൽപിയുടെ ബാങ്ക് അക്കൗണ്ടുകൾ, കൊച്ചിയിലെ ഒരു ആശുപത്രി, നിഷാദിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ, തമിഴ്നാട്ടിലെ 52 ഏക്കർ കൃഷിഭൂമി എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →