“ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു” പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം

കൊച്ചി: നടി ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകളിൽ ജീവിച്ചു മരിക്കുകയാണ് ചിലരെന്ന് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നു. ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമാണ് എന്നും കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവന കൊണ്ട് തകർന്നടിയുന്നത് എന്ന് അവർ അറിയുന്നില്ലെന്നും ആർ ശ്രീലേഖയുടെ പേരെടുത്ത് പരാമർശിക്കാത്ത പോസ്റ്റിൽ കുടുംബം വ്യക്തമാക്കുന്നു.

ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്. ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിത്വഹത്യക്ക് പകരം അതിനെക്കാൾ വില മതിപ്പുള്ള പ്രലോഭനങ്ങൾ ഉണ്ടാകാം. ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു എന്നും നടിയുടെ കുടുംബം പോസ്റ്റിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →