തണ്ണീര്‍ത്തടം തരംമാറ്റിയ നടപടി പുനഃപരിശോധിക്കാന്‍ കളക്ടറുടെ ഉത്തരവ്‌

പറവൂര്‍ : കോട്ടുവളളി പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ 16 ഏക്കറോളം തണ്ണീര്‍ത്തടം തരംമാറ്റിയ നടപടി പുനഃപരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൃത്രിമ രേഖകള്‍ ചമച്ചായിരുന്നു തരംമാറ്റിയത്‌. 2021ല്‍ നല്‍കിയ അനുമതിയാണ്‌ പുനഃപരിശോധിക്കുക. പരിസ്ഥിതി പ്രവര്‍ത്തകനായി കെ.സി വിനോദ്‌കുമാറിന്റെ പരാതിയിലാണ്‌ നടപടി. ഭൂമി തരംമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഉടമക്ക്‌ നോട്ടീസ്‌ നല്‍കി. വില്ലേജ്‌ കൃഷി ഓഫീസര്‍മാര്‍ സ്ഥലം പരിശോധന നടത്തി. തഹസീല്‍ദാര്‍ക്ക്‌ റിപ്പോര്‍ട്ട നല്‍കി. തഹസീല്‍ദാര്‍ കളക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ്‌ അന്വേഷണം ആരംഭിച്ചത്‌.

ഭൂമി തരംമാറ്റാന്‍ നല്‍കിയ അനുമതിയില്‍ ക്രമക്കേടുകള്‍ ഉളളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചില റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ്‌ അനുമതി നേടിയെടുത്തത്‌. സ്ഥലപരിശോധനപോലും നടത്താതെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിന്‌ കൂട്ടുനിന്നുവെന്നാണ്‌ വിവരം. പുനരന്വേഷണം കൃത്യമായാല്‍ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →