ബഫർസോൺ വിഷയത്തിൽ കേന്ദ്രം നിയമ നിർമാണം നടത്തണമെന്ന പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം : ബഫർസോൺ വിഷയത്തിൽ നിയമസഭ പ്രമേയംപാസാക്കി. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. ഇക്കോസെൻസിറ്റീവ്‌ സോണിൽ നിയമ നിർമാണം വേണം. കേന്ദ്രം നിയമ നിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഭ ഐകകണ്‌ഠേനയാണ്‌ പ്രമേയം പാസാക്കിയത്‌.

സുപ്രീംകോടതി വിധി പ്രകാരം ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ്‌ സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുളള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ ,പൊതുസ്ഥാപനങ്ങൾ, എന്നിവ പൂർണമായും ഒഴിവാക്കി ഇക്കോസെൻസിറ്റീവ്‌ സോൺ നിശ്ചയിക്കണം.

സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച്‌ അന്തിമ വിജിഞാപനം പുറപ്പെടുവിക്കണമെന്നും ഇതിന്‌ ആവസ്യമെന്നു കണ്ടാൽ ഉചിതമായ നിയമ നടപടികളും, നിയമ നിർമാണത്തിനുളള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട്‌ സഭ ഐകകണ്‌ഠേന അഭ്യർത്ഥിച്ചു.

എൻ.ഷംസുദദിീൻ അവതരിപ്പിച്ച രണ്ട്‌ ഭേതഗതികളോടെയാണ്‌ പ്രമേയം പാസാക്കിയത്‌. എന്നാൽ പ്രമേയം അവതരിപ്പിക്കുന്ന സമയത്ത്‌ പ്രതിപക്ഷവുമായി ആലോചിച്ചില്ലെന്ന പരാതി പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ഉന്നയിച്ചു. 2022 ജൂലൈമാസം 12ന്‌ സുപ്രീംകോടതി തുറക്കുമ്പോൾ അവിടെ നൽകുന്ന പരാതിക്കൊപ്പം നൽകേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഇത്തരം ഒരു പ്രമേയം അനിവാര്യമായി വരുന്നതെന്ന്‌ മന്ത്രി കെ.രാദാകൃഷ്‌ണൻ വിശദീകരിച്ചു. ഇത്‌ മാനിച്ച പ്രതിപക്ഷം സഹകരിച്ചു.

പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട്‌ കേരള സർക്കാർ മുമ്പുനൽകിയ രേഖകൂടി പരിഗണിച്ച്‌ തീരുമാനം എടുക്കണമെന്ന്‌ പ്രമേയത്തിലെ വാചകം നീക്കം ചെയ്യണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു. അത്‌ 2019 ലെ മന്ത്രിസഭാ തീരുമാനത്തിന്‌ വീണ്ടും പ്രാമുഖ്യം നൽകുമെന്നും തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്‌ അംഗീകരിക്കാൻ മന്ത്രി ശശീന്ദ്രൻ തയ്യാറായില്ല.

നേരത്തെ ഇത്തരത്തിലുളള ഒരു അനൗദ്യോഗിക പ്രമേയം അവതരിപ്പിക്കാനായി മാത്യു കുഴൽനാടൻ നോട്ടീസ്‌ നൽകിയിരുന്നതും അത്‌ അംഗീകരിച്ച്‌ സർകുലേറ്റ്‌ ചെയ്‌തതായും പ്രതിപക്ഷ നേതാവ്‌ ചൂണ്ടിക്കാട്ടി. ഇത്‌ നടപടിക്രമങ്ങൾക്ക്‌ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അടിയന്തിരമായതുകൊണ്ടാണ്‌ അതുമാറ്റി ഈ പ്രമേയം കൊണേടുവന്നതെന്ന്‌ മന്ത്രി രാധാകൃഷ്‌ണൻ വ്യക്തമാക്കി. മാത്യു കുഴൽനാടനുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രമേയം സർക്കുലേറ്റുചെയ്‌ത സാഹചര്യത്തിൽ ഔദ്യോഗിക പ്രമേയം കൊണ്ടുവരുന്നത്‌ അനുചിതമാണെന്ന്‌ സ്‌പീക്കർ വ്യക്തമാക്കി. എന്നാൽ അടിയന്തിര സാഹചര്യം മനസിലാക്കി അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →