ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് കൂടുതല്‍ വായ്പ എടുക്കുന്നതില്‍ നിന്ന് പാകിസ്താനെ രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) വിലക്കുമെന്ന് റിപ്പോര്‍ട്ട്. ഐ.എം.എഫ് നിര്‍ദേശങ്ങളുനസരിച്ചായിരിക്കും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കുവേണ്ടി 790 കോടി പാകിസ്താന്‍ രൂപ (പി.കെ.ആര്‍) ചൈനയില്‍ നിന്നു വായ്പയെടുക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിന്റെ ഭാവി. പുറത്തുനിന്നുള്ള സാമ്പത്തികസഹായത്തോടെ പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നത് നിലനില്‍പിന് ഉതകുന്ന കാര്യമല്ലാത്തതിനാല്‍ ഘടനാപരമായ മാറ്റങ്ങളാണ് അടിയന്തരമായുള്ള ആവശ്യം. ചൈനയില്‍ നിന്നുള്ള പാകിസ്താന്റെ വായ്പകളോടും ചൈനയിലെ സ്വതന്ത്ര ഊര്‍ജ കമ്പനികള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന തുകയോടും ഐ.എം.എഫ്. എതിര്‍പ്പുന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനയുമായി ഊര്‍ജവിഷയത്തില്‍ നിരക്ക് കുറയ്ക്കാന്‍ പാകിസ്താന്‍ ചര്‍ച്ച നടത്തണമെന്നും ഐ.എം.എഫ്. പറയുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് െവെദ്യുതി കമ്പനികള്‍ക്ക് 350 ബില്യണ്‍ പി.കെ.ആര്‍ പാകിസ്താന്‍ കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്.