കീവ്: റഷ്യന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്ന യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഒഡേസയിലെ രണ്ട് അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് റഷ്യന്‍ ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു മിസൈല്‍ വര്‍ഷം. 152 പേര്‍ താമസിച്ചിരുന്ന സെര്‍ഹീവ്ക ഗ്രാമത്തിലെ കെട്ടിടസമുച്ചയം മിസൈല്‍ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. 16 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.