എ കെ ജി സെന്ററിന് നേരെ ബോംബേറ്


തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞു. 2022 ജൂൺ 30 വ്യാഴാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ ഒരാൾ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബ് എറിയുന്നതായിട്ടാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. എ കെ ജി സെന്ററിന് മുന്നിലൂടെ കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്കൂട്ടറിൽ വന്ന ഒരാളാണ് ബോംബ് എറിഞ്ഞത്. കന്റോൺമെന്റ് പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു. എൽ ഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രി ആൻറണി രാജു , പി കെ ശ്രീമതി, എ എ റഹീം എംപി എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →