ഓണപൂക്കളത്തിന് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചെണ്ടുമല്ലിയും

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ അളഗപ്പനഗര്‍ പഞ്ചായത്തും. ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുളള കൃഷിഭവന്റെ പുഷ്പകൃഷിക്ക് തുടക്കം. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പയ്യാക്കരയിലെ 50 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച 5500 ഓളം തൈകളാണ് നടീലിനായി ഉപയോഗിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ആഫ്രിക്കന്‍ ചെണ്ടുമല്ലി ഇനമാണ് നടാന്‍ ഉപയോഗിച്ചത്. നടീല്‍ പ്രക്രിയയ്ക്ക് രണ്ടുമാസങ്ങള്‍ക്ക് ശേഷം പൂക്കളുടെ വിളവെടുപ്പ് നടത്തും. ഒരു സെന്റില്‍ നിന്ന് ഏകദേശം 40 മുതല്‍ 60 കിലോഗ്രാം പൂക്കള്‍ ലഭിക്കും.

പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലും കൃഷി വകുപ്പിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പുഷ്പകൃഷി ആരംഭിച്ചത്. ഒരു ഹെക്ടറിന് 16000 രൂപ നിരക്കില്‍ പഞ്ചായത്തും കൃഷിഭവനും കര്‍ഷകന് സബ്‌സിഡി നല്‍കും. പുഷ്പകൃഷിയുടെ തൈ നടീല്‍ ഉദ്ഘാടനം പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി അധ്യക്ഷതയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →