ദുബായ്: ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും അപേക്ഷ സമര്‍പ്പിച്ചതായി വിവരം. ഇറാന് ഔദ്യോഗികമായി അപേക്ഷ സമര്‍ച്ചിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവില്‍ ബ്രിക്സ് അംഗരാജ്യങ്ങളിലുള്ളത്. ഈ കൂട്ടായ്മയിലേക്കാണ് രണ്ടു രാജ്യങ്ങള്‍കൂടി അണിചേരാന്‍ താല്പര്യം അറിയിച്ചിട്ടുള്ളത്. ബ്രിക്സിലേക്കുള്ള ഇറാന്റെ വരവ് ഇരുപക്ഷത്തിന്റെയും മൂല്യം ഉയര്‍ത്തുമെന്ന് ഇറാന് വിദേശകാര്യ വക്താവ് പറഞ്ഞു.യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ബ്രിക്സില്‍ അംഗമാകാന്‍ താല്പര്യമുണ്ടെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സാഖറോവയാണ് അപേക്ഷ സമര്‍പ്പിച്ച വിവരം വെളിപ്പെടുത്തിയത്. മെസേജിങ് ആപ്പായ ടെലിഗ്രാമിലൂടെയാണു സാഖറോവയുടെ അറിയിപ്പ്.അതേസമയം, അര്ജെന്റെന് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും
