അമ്പലപ്പുഴ: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് റോഡരികിൽ താഴ്ന്നു. പുന്നപ്രയിലെ സ്വകാര്യ സ്കൂളിലെ വാഹനമാണ് രാവിലെ അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്ത് താഴ്ന്നത്. ഇരുപതോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായി.
റോഡിനുസമീപത്തെ ഫുട്പാത്തിനോട് ചേർന്നാണ് വാഹനം താഴ്ന്നത്. ആ വശത്ത് ആഴമേറിയ തോടാണ് ഉള്ളത്. ടയർ പുതഞ്ഞതോടെ വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെയായി. പിന്നീട് ജെ സി ബി യുടെ സഹായത്തോടെ വാഹനം ഉയർത്തുകയായിരുന്നു.

