ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി. സാൻ അന്റോണിയോയിൽ ആണ് ട്രക്ക് കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചവർ എന്നാണ് നിഗമനം. ചാക്കിനുള്ളിൽ 46 മൃതദേഹങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതിർത്തിയിൽ നിന്ന് 250 കിലോമീറ്റർ അകലെയായിരുന്നു ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. 39.4 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ സാൻ അന്റോണിയോ പോലീസ് തയ്യാറായില്ല. സംഭവസ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

