ക്ഷീരവികസനവകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി സബ്സിഡിയോടുകൂടി തീറ്റപ്പുൽകൃഷി ചെയ്യുന്നതിന് താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഹെക്ടറിന് 13750 രൂപ നിരക്കിലാണ് സബ്സിഡി അനുവദിക്കുന്നത്. തീറ്റപ്പുൽക്കടകൾ വകുപ്പ് മുഖേന സൗജന്യമായി ലഭിക്കും. ഗുണഭോക്താക്കൾ നിശ്ചിത നിരക്കിൽ രജിസ്ട്രേഷൻ ഫീസ് അടക്കണം. കൊമേഴ്സ്യൽ ഫാമുകൾക്ക് മുൻഗണന.
അപേക്ഷകൾ ക്ഷീരശ്രീ പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കണം. ജൂൺ 25 മുതൽ രണ്ടാഴ്ച പോർട്ടൽ ഇതിനായി തുറന്നിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണം.