എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.ആര്‍ അവിഷത്തിനെ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ അക്രമം നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.ആര്‍ അവിഷത്തിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന്‌ ഒഴിവാക്കി ഉത്തരവിറക്കി. 2022 ജൂണ്‍ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ നീക്കുന്നതെന്ന്‌ പൊതുഭരണവകുപ്പ്‌ ജൂണ്‍ 25ന്‌ ശനിയാഴ്‌ച ഇറക്കിയ ഉത്തരവില്‍ പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്ന്‌ മന്ത്രി രാവിലെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ പൊതുഭരണവകുപ്പ്‌ ഉത്തരവിറക്കിയത്‌. ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി 23ന്‌ ഇതുസംബന്ധിച്ച്‌ പൊതുഭരണ വകുപ്പിന്‌ കത്തയച്ചിരുന്നു. 24നാണ്‌ രാഹുല്‍ഗാന്ധിയുടെ ഓഫീസിനുനേരെ ആക്രമണം നടന്നത്‌. ഓഫീസ്‌ ആക്രമിച്ച സംഭവം വിവാദമായതോടെയാണ്‌ വേഗത്തില്‍ ഉത്തരവിറക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →