എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒരുമിച്ച ബോക്സോഫീസിൽ ഹിറ്റാക്കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രം .
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിവിന്‍.ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവച്ചായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴേ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ആക്ഷന്‍ ഹിറോ ബിജു 2 എന്ന് എഴുതിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു 2 ന് പുറമേ താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്‍റ്സ് തുടങ്ങിയ ചിത്രങ്ങളും പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കും.2016 ഫെബ്രുവരി 4നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അനു ഇമ്മാനുവേല്‍ ആയിരുന്നു നായിക. പൊലീസും പൊലീസ് സ്റ്റേഷനുമായിരുന്നു കഥാപശ്ചാത്തലം. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം മഹാവീര്യറും തുറമുഖവും ആണ് ഉടന്‍ തിയറ്ററുകളിലെത്താന്‍ നിവിന്‍ ചിത്രങ്ങള്‍. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നര്‍മ-വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖത്തിന്റെ പ്രമേയം.