ബംഗ്ലാദേശിൽ പ്രളയം രൂക്ഷമായി: നാല്പതോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ

ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 2022 ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 21/06/22 ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

സിൽഹറ്റ്, സുനoഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.122 വർഷത്തിനിടയിൽ സിൽഹറ്റിൽ ഉണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്.വടക്കു കിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകടമേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. നഗര പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.

നിറഞ്ഞൊഴുകുന്ന സുർമ നദിയിലെ വെള്ളം നിലവിൽ വിവിധ അഴുക്കുചാലുകളിലൂടെ നഗരങ്ങളിലേക്കും പ്രവേശിച്ചു കഴിഞ്ഞു. ഒട്ടേറെ വീടുകളാണ് പ്രളയത്തിൽ ഒലിച്ചു പോയത്. വിവിധ സ്ഥലങ്ങളിലെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകൾ കുടുങ്ങിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →