ന്യൂഡല്‍ഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ഇന്ത്യന്‍ സേനയിലെ റെജിമെന്റല്‍ രീതി ഇല്ലാതാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ദോവല്‍. നിരവധി തവണ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയില്‍ നടപ്പാക്കുമെന്ന് ഉറപ്പുള്ള പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ദോവല്‍. അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും സര്‍ക്കാര്‍ പിന്നാക്കം പോകില്ല. ഒറ്റരാത്രി കൊണ്ട് എടുത്തുചാടി എടുത്ത തീരുമാനം അല്ല. ദശകങ്ങളോളം ചര്‍ച്ച ചെയ്തു. മന്ത്രിതല പാനലുകളും സൈനിക സമിതികളും രൂപീകരിച്ചു. സൈനിക സംവിധാനത്തില്‍ പ്രശ്നമുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. എന്നാല്‍, അതു പരിഹരിക്കാനുള്ള തീരുമാനം െകെക്കൊള്ളാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിന് ഇല്ലാതെ പോയി. നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് എത്തിയതോടെ നീക്കങ്ങള്‍ക്കു വേഗം കൈവന്നു. മോദിക്കു മാത്രമേ ഇത്തരമൊരു നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും ദോവല്‍ വ്യക്തമാക്കി.റെജിമെന്റ് എന്ന ആശയവുമായി ആരും പരീക്ഷണത്തിന് മുതിരുന്നില്ലെന്ന് അഭിമുഖത്തില്‍ ദോവല്‍ പറഞ്ഞു. രണ്ടോ മൂന്നോ ജാതി അടിസ്ഥാനത്തിലുള്ള റെജിമെന്റകളേ ബാക്കിയുള്ളൂ. ഇതു കൊളോണിയല്‍ ശേഷിപ്പാണ്.
ഒന്നും ഇന്ത്യ ഒട്ടാകെയുള്ളതാകണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിട്ടില്ല. പ്രത്യേക മേഖലകളെയോ വിഭാഗങ്ങളെയോ പ്രതിനിധീകരിക്കുന്ന തരത്തില്‍ ആളുകളെ വിഭജിക്കാനാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നത്. തങ്ങളുടെ കൊളോണിയല്‍ സാമ്രാജ്യത്തിന് ഭീഷണിയാകാതിരിക്കാന്‍ സൈനികരില്‍ ഒരു തരത്തിലുള്ള ദേശീയതയും ഉടലെടുക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേക മേഖലകളില്‍ നിന്നും ജാതികളില്‍ നിന്നും അടക്കം റിക്രൂട്ട്മെന്റ് നടത്തുന്ന റെജിമെന്റല്‍ സമ്പ്രദായത്തിന്റെ ഘടന അഗ്‌നിപഫ് റിക്രൂട്ട്മെന്റിലൂടെ പൊളിച്ചെഴുതും എന്ന ആശങ്കകള്‍ക്കിടയിലാണ് ദോവലിന്റെ വാക്കുകള്‍.അഗ്‌നിപഥ് പദ്ധതി സേനാസംവിധാനത്തില്‍ യുവരക്തസാന്നിധ്യം കൂട്ടും. സൈന്യം ചെറുപ്പമാകുമെന്നതു ചെറിയ കാര്യമല്ല. ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ക്കു മേല്‍െക്കെയുള്ള രാജ്യത്തിലെ സേനയുടെ ശരാശരി പ്രായം ഉയര്‍ന്നതാകുന്നതിനു ന്യായീകരണമില്ല. ചെറുപ്പക്കാരുടെ ചുറുചുറുക്കിനൊപ്പം സാങ്കേതികവിദഗ്ധരുടെ സാന്നിധ്യവും ഉറപ്പാക്കുന്ന പുതിയ സംവിധാനത്തിലൂടെ ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ സേനയെന്ന പെരുമ ഇന്ത്യക്കു സ്വന്തമാകും-ദോവല്‍ കൂട്ടിച്ചേര്‍ത്തു.

