സ്പിന്നര്‍ അശ്വിന് കോവിഡ്

ബംഗളുരു: ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അശ്വിനെ ഏകാന്ത വാസത്തിലാക്കി.

ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപനം മൂലം നീട്ടിവച്ചിരുന്നു. ഈ ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍ ജൂലൈ ഒന്നു മുതല്‍ നടക്കും. മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലണ്ടനിലെത്തി. ടെസ്റ്റില്‍ അശ്വിന് കളിക്കാനാകുമെന്നാണ് കരുതുന്നത്.ലെസ്റ്റര്‍ഷയറിനെതിരായ സന്നാഹമത്സരത്തില്‍ അശ്വിനു കളിക്കാനാകില്ല. 24 മുതല്‍ 27 വരെയാണു ചതുര്‍ദിന സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം കോച്ച് രാഹുല്‍ ദ്രാവിഡ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരും ലണ്ടനിലെത്തി. പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. അഞ്ചാം മത്സരം സമനിലയായാലും ഇന്ത്യ പരമ്പര സ്വന്തമാക്കും.

ഐ.പി.എല്‍. 15-ാം സീസണിനു ശേഷം അശ്വിന്‍ തമിഴ്നാട് ക്രിക്കറ്റ അസോസിയേഷന്‍ ലീഗിലും കളിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം കോച്ച് വി.വി.എസ്. ലക്ഷ്മണിന്റെ നേതൃത്വത്തില്‍ 23 നു യാത്ര തിരിക്കും. 26,28 തീയതികളിലായി രണ്ട് ട്വന്റി20 മത്സരങ്ങളാണ് അവിടെ കളിക്കുക. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരം കഴിഞ്ഞാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും മൂന്ന് ട്വന്റി20 കളുടെ പരമ്പരയും കളിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →