തിരുവനന്തപുരംത്ത് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ശിവപ്രസാദ്, വെഞ്ഞാറമ്മൂട് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. എസ്എഫ്ഐ മുൻ സംസ്ഥാന സമിതി അംഗമാണ് ശിവപ്രസാദ്. 2022 ജൂൺ 18 ശനിയാഴ്ച രാത്രി തോണിക്കടവിന് സമീപം പൊലീസ്‌ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

പൊലീസ് ഇവരുടെ കാർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഓടി രക്ഷപെട്ടു. തുടർന്ന് അജ്മലിനെ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും ഷൂസിൽ നിന്നുമായി എംഡിഎംഎ പിടികൂടിയത്.പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് കഠിനംകുളം ഭാഗത്ത് നിന്ന് തന്നെ ശിവപ്രസാദിനെ പിടികൂടിയത്. പ്രദേശത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട് കഠിനംകുളത്തും പരിസര പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ പൊലീസ് പരിശോധ ശക്തമാക്കിയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →