അഹമ്മദാബാദ്: 250 കോടിയുടെ ഹെറോയിനുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ പിടിയില്‍.280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയിലായി ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും സമാന സംഭവം. ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എ.ടി.എസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജൂണ്‍ ആറിന് ജഖാവു തുറമുഖത്ത് മയക്കുമരുന്നുമായി ബോട്ട് പിടികൂടിയത്. 49 പാക്കറ്റുകളിലായാണ് ഇതില്‍ ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ബോട്ടില്‍നിന്ന് ഏഴ് ജീവനക്കാരെയും പിടികൂടിയിരുന്നു.
250 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
