ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് പോളിസി പരിരക്ഷയ്ക്ക് പുറമേ ധനസമ്പാധനം ഉറപ്പ് നല്‍കുന്ന ധന്‍ സഞ്ചയ് പ്ലാനാണ് അവതരിപ്പിച്ചത്.പോളിസി എന്നതിനൊപ്പം നിക്ഷേപം എന്ന നിലയിലും പ്രയോജനപ്പെടുന്ന പുതിയ നോണ്‍-ലിങ്ക്ഡ് പോളിസിയാണിത്. പുതിയ പദ്ധതി ഓഹരിഗ്ഗവിപണി ബന്ധിതമോ ലാഭ നഷ്ടങ്ങളില്‍ പങ്കെടുക്കുന്നതോ അല്ല. ഉറപ്പായ വരുമാന ആനുകൂല്യങ്ങളും, ഉറപ്പായ ടെര്‍മിനല്‍ ആനുകൂല്യങ്ങളും ലഭിക്കും.5 മുതല്‍ 15 വര്‍ഷം വരെയാണ് പ്ലാനിന്റെ കാലാവധി.പോളിസി ഉടമ മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. മരണാനുകൂല്യം ഒറ്റത്തവണയായോ അഞ്ചുവര്‍ഷത്തിനകം തവണകളായോ പിന്‍വലിക്കാം. നാല് വ്യത്യസ്ത ഓപ്ഷനുകളില്‍ ധന്‍ സഞ്ചയ് പോളിസി ലഭ്യമാണ്. പ്ലാന്‍ എ, ബി വിഭാഗങ്ങളില്‍ 3,30,000 രൂപയും സിയില്‍ 2,50,000 രൂപയും ഡി യില്‍ 22,00,000 രൂപയുമാണ് ഉറപ്പായും ലഭിക്കുന്ന കുറഞ്ഞ തുക. ഉയര്‍ന്ന പ്രീമിയം തുകയ്ക്ക് പരിധിയില്ല.പോളിസിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 3 വയസാണ്.
ധന്‍ സഞ്ചയ് പ്ലാനുമായി എല്‍.ഐ.സി
