സ്വന്തമായി വ്യവസായ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകി ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലായിണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ശില്പശാലയോട് അനുബന്ധിച്ചു വ്യവസായ ആശയങ്ങൾ പങ്കു വെക്കുകയും ധന സമാഹരണ മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ. പി.ഷീബ, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റേൻസ്ലാവൂസ്, വാർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി. സുഗതൻ, വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധികൾ ആയ നിമ്മി അഗസ്റ്റിൻ, ജിബിൻ ജോണി, അഖില രാജു, സി. പി സമ്യ, എം. അജേഷ്, ആർ. ശില്പ രാജൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
നവ സംരംഭകർക്ക് മാർഗ നിർദേശങ്ങളുമായി ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത്
