ന്യൂ ഡല്‍ഹി : ഇന്ത്യയുടെ ആദ്യ സൂപ്പര്‍സോണിക്ക് മിസൈല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് ബ്രഹ്മോസ് ഏറോസ് സ്‌പെയ്‌സ് അറിയിച്ചു. ഇന്ത്യ -റഷ്യ സംയുക്ത സംരംഭമായാണ് മിസൈല്‍ ഒരുങ്ങുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും വേഗവും കരുത്തുമുളള അത്യാധുനിക ആയുധങ്ങളും പണിപ്പുരയില്‍ ഒരുങ്ങുകയാണെന്ന് ബ്രഹ്മോസ് സി.ഇ.ഒ അതുല്‍ റാണെ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍സോണിക്ക് ക്രൂസ് മിസൈല്‍ സംവിധാനമാണ് ഇന്ത്യക്കുളളത്. യുപി പ്രതിരോധ വ്യവസായിക ഇടനാഴി പദ്ധതിക്കുകീഴില്‍ ലഖ്‌നൗവില്‍ ആയുധ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം പുത്തന്‍ തലമുറയുദ്ധസാമഗ്രികളാണ് പ്രധാനമായും ഇവിടെ നിര്‍മിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുളളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുപി പ്രതിരോധ വ്യവസായിക ഇടനാഴി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതിനായി 80 ഹെക്ടര്‍ ഭൂമിയും യുപിയില്‍ സ്വന്തമാക്കി. 300 സകോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. .2024 ഓടെ ഇവിടെ നിര്‍മാണം പൂര്‍ത്തിയാക്കി എല്ലാ വര്‍ഷവും 80 മുതല്‍ 100 വരെ ബ്രഹ്മോസ് സംവിധാനം നിര്‍മിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യന്‍ സേനയുടെ മൂന്നുവിഭാഗങ്ങള്‍ക്കും സൂപ്പര്‍ സോണിക്ക് മിസൈല്‍ സംവിധാനം സ്വായത്തമാണ്. .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കുകീഴില്‍ ഫിലിപ്പിന്‍സ് നാവിക സേനക്കായി കപ്പല്‍ വേധമിസൈല്‍ സംവിധാനം ഇന്ത്യ നിര്‍മിച്ചുനല്‍കിയിരുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തിലെ എണ്ണം പറഞ്ഞ പ്രതിരോധ സാമഗ്രി കയറ്റുമതി രാജ്യമാകാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയുടെ ‘മേക്ക് ഫോര്‍ ദ വേള്‍ഡ് ‘ പദ്ധതിപ്രകാരം രാജ്യം .

