സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു. മതനിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് ആണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്

അതിന്റെ അടിസ്ഥാനത്തിലാണ് പേലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →