തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’എന്ന പദ്ധതിയുടെ ഭാഗമായി കവടിയാര്‍ കൊട്ടാരവളപ്പിലും പച്ചക്കറികള്‍ കൃഷി ചെയ്യാനായി കൊട്ടാരത്തിനുമുന്നിലെ ഒരേക്കര്‍ ഭൂമി രാജകുടുംബം വിട്ടുനല്‍കി. കൃഷി മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേര്‍ന്ന് ആരംഭിച്ച പച്ചക്കറി കൃഷിക്കായി ഒരുക്കിയിട്ട നിലത്തില്‍ കൃഷിമന്ത്രി പി.പ്രസാദ് തൈനട്ട് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിബായി ,ആദിത്യ വര്‍മ ,രശ്‌മിവര്‍മ, സെക്രട്ടറി ബാബു നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
കൃഷിയെ നശിപ്പിക്കുന്ന കാട്ടുപന്നിയുള്‍പ്പെടയുളള മൃഗങ്ങളെ കൊല്ലാതെ മറ്റുമാര്‍ഗങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കണമെന്ന് ഗൗരി ലക്ഷ്‌മിബായി കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്‌ഗര്‍പാഷ, അഡീഷണല്‍ സെക്രട്ടറി സാബില്‍ ഹുസൈന്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ സുനില്‍കുമാര്‍ ,രാജേശ്വരി, എന്നിവര്‍ പങ്കെടുത്തു. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെയാണ് കൃഷി നടപ്പാക്കുന്നത്. തക്കാളി വഴുതന മുളക്, എന്നീ പച്ചക്കറികളാണ് ആദ്യഘട്ടത്തില്‍ നട്ടത്.