തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗ്‌ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ്‌ വിഭാഗം ഇനിമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നിലവില്‍ 12 മണിക്കൂര്‍ മാത്രായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. സി.ടി, എംആര്‍ഐ സ്‌കാനിംഗുകള്‍ എന്നിവ 24 മണിക്കൂര്‍ ആക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. അടുത്തിടെ രോഗികളുടെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതി ലഭിച്ചതോടെ വ്യാഴാഴ്‌ച രാത്രി 10ന്‌ ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി വീണാ ജോര്‍ജ്‌ പൂട്ടിക്കിടന്ന സ്‌കാനിംഗ്‌ മുറികളുടെ സ്ഥിതി അന്വേഷിച്ചപ്പോഴാണ്‌ രോഗികളുടെ ദുരിതം മനസിലായത്‌.

സ്‌കാനിംഗിനായുളള കാത്തിരുപ്പ്‌ രോഗികള്‍ മന്ത്രിയോട്‌ വിശീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 2022 ജൂണ്‍ 10ന്‌ രാവിലെ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ആശുപത്രി അധികൃതരുടെ യോഗത്തിലാണ്‌ സ്‌കാനിംഗ്‌ യൂണിറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്‌. .മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ.തോമസ്‌ മാത്യു, മെഡിക്കല്‍ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. അില്‍ സുന്ദരം, വിവിധ വകുപ്പുമേധാവികളായ ഡോ.തോമസ്‌ ഐപ്പ്‌, ഡോ.വിശ്വനാഥന്‍ ഡോ.ജയശ്രീ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →