തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് വധഭീഷണി. കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്.
മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിന്റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയതെന്ന് ശിവദാസൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.