ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്തു

കൊച്ചി എം.എൽ.എ  കെ.ജെ മാക്സിയുടെ  പ്രത്യേക വികസന ഫണ്ടിൽ നിന്നും 7,90,400 രൂപ വിനിയോഗിച്ച് കൊച്ചി മണ്ഡലത്തിലെ പത്തു ഗ്രന്ഥശാലകൾകക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണം നടത്തി. സി.പി.ഐ. എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകരമുള്ള കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള  ഗ്രന്ഥശാലകൾക്കാണ് ലാപ്ടോപ്പുകൾ ലഭ്യമാക്കിയത്.  ഡിജിറ്റൽ വായനയിലൂടെയുള്ള അറിവ് സമ്പാദനത്തിന്  ഇത് സഹായകരമാകും.

പി. എം. എസ്. സി ബാങ്ക് പ്രസിണ്ടന്റ് കെ. പി ശെൽവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജെ. മാക്സി എം. എൽ.എ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ജോൺ ഫെർണാണ്ടസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ എന്നിവർ മുഖ്യതിഥികളായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം