മുംബൈ: യു.എസ് ഡോളറിനെതിരെ 8 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 77.76 എന്ന നിലയില്‍. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും തുടര്‍ച്ചയായ വിദേശ മൂലധന പ്രവാഹവുമാണ് കാരണം.ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ രൂപ 77.74 -ല്‍ വന്നു. ഏറ്റവുമൊടുവില്‍ 8 െപെസ ഇടിഞ്ഞ് 77.76 ല്‍ എത്തി.സെഷനില്‍, ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 ല്‍ എത്തിയിരുന്നു.
രൂപയുടെ മൂല്യം 77.76 ആയി ഇടിഞ്ഞു
