മുംബൈ: ആര്‍.ബി.ഐ. അര്‍ബന്‍-റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പകളുടെ പരിധി 100-150 ശതമാനം വരെ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ വില വര്‍ധിച്ചു. ഈ തീരുമാനം ആഭ്യന്തര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കുമെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്.റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചത് ഹ്രസ്വകാലത്തേക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ തളര്‍ത്തും.
എന്നാല്‍, നിരക്കു വര്‍ധനയുടെ അളവ് നിക്ഷേപകര്‍ പ്രതീക്ഷിച്ച രീതിയിലായിരുന്നതിനാല്‍ അവര്‍ ദോഷമായി പ്രതികരിച്ചില്ല. ലോധയുടെ ഓഹരികള്‍ 3.68 ശതമാനവും, ശോഭ ഡെവലപ്പേഴ്‌സിന്റെയും, സണ്‍ടെക്ക് റിയല്‍റ്റിയുടെയും ഓഹരികള്‍ 2.70 ശതമാനവും നേട്ടമുണ്ടാക്കി. ബ്രിഗേഡ് എന്റര്‍പ്രൈസസ്, ഒബ്‌റോയ് റിയല്‍റ്റി, ഡിഎല്‍എഫ് എന്നിവ യഥാക്രമം 2.36 ശതമാനവും, 1.98 ശതമാനവും, 1.74 ശതമാനവും ഉയര്‍ന്നു.പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം, ടയര്‍ 1 അര്‍ബന്‍ സഹകരണ ബാങ്കിനുള്ള വ്യക്തിഗത ഭവന വായ്പാ പരിധി 30 ലക്ഷത്തില്‍നിന്നും 60 ലക്ഷമായി ഉയര്‍ത്തി. ടയര്‍ 2 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുള്ള വായ്പാ പരിധി 70 ലക്ഷത്തില്‍നിന്നും 1.40 കോടി രൂപയാക്കി ഉയര്‍ത്തി. റൂറല്‍ സഹകരണ ബാങ്കുകള്‍ക്ക് വ്യക്തിഗത ഭവന വായ്പ നല്‍കുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാക്കി.
റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ കരുത്താര്‍ജിച്ചു
