ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍

ഓസ്ലോ(നോര്‍വേ): ഇറാനില്‍ ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഒരു വനിതയടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ തിങ്കളാഴ്ചയാണു വധശിക്ഷയ്ക്കു വിധേയരായതെന്നു നോര്‍വേ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു.സിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സഹേദാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. 2019 ല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സ്ത്രീയെയാണു വധിച്ചത്. ഇറാനിലെ ന്യൂനപക്ഷമായ സുന്നി വിഭാഗത്തില്‍പ്പെട്ടവരാണ് വധിക്കപ്പെട്ടവര്‍. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇറാന്‍ ഭരണകൂടം തയാറായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ സംഘടന വിലയിരുത്തി. 2021 ല്‍ ഇറാന്‍ 333 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ ആംനസ്റ്റി ഇന്റര്‍നാഷനലും ആശങ്ക രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →