തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 2022 ജൂൺ ആദ്യവാരം രോഗികളുടെ എണ്ണം ഇരട്ടിയായി. 07/06/22 ( ചൊവ്വാഴ്ച )ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നത്. 2022 മാർച്ച് നാലിന് 2 പേർക്കാണ് രോഗം ബാധിച്ചത് 190 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
എറണാകുളത്ത് മാത്രം 622 പേർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണനിരക്ക് കൂടിവരുന്നത് ആശങ്കപ്പെടുത്തുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ക്വാറന്റീൻ ഉറപ്പാക്കാനും, മാസ്കും, സാമൂഹിക അകലവും ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കേന്ദ്രം നിർദേശം നൽകി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

