പാലക്കാട് ; മലമ്പുഴയില്‍ കവയില്‍ റോഡിനോട് ചേര്‍ന്നുളള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ വൈറലായി. പാലക്കാട് എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ് കുര്യാക്കോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതാദ്യമായിട്ടാണ് ദക്ഷിണേന്ത്യയില്‍ കരിമ്പുലിയെ കാണുന്നത്. ആണ്‍ കരിമ്പുലിയോടൊപ്പം രണ്ട് പുളളിപ്പുലികളും ഉണ്ടാവാറുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഇവയുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. ജനിതക തകരാര്‍ ആകാം പുളളിപ്പുലി കറുത്ത നിറമാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ മേഖലയില്‍ പുലുശല്യം രൂക്ഷമാണ്. ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ഇവിടെ കൂടുസ്ഥാപിച്ച് പുലിയെ പിടികൂടി കാട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ കരിമ്പുലിയെ ഇത്തരത്തില്‍ പിടികൂടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്.

